രഞ്ജിത്ത് വിലാതപുരം

വിമാനം ഭൂമിയിൽ നിന്ന് ഉയർന്നു ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞൂ. പൊന്നോണാശംസകൾ നേർന്നുകൊണ്ട്,കേരളീയ വസ്ത്രധാരണം ചെയ്ത എയർഹോസ്റ്റസ് എനിക്കുമുന്നിൽ പ്ളാസ്റ്റിക് നാക്കില വിരിച്ചു.ഇയർ ഫോണിലൂടെ കേട്ടുകൊണ്ടിരിക്കുന്ന വെസ്റ്റെൺ സംഗീതത്തിൻ താളം ഇലയിൽ പൊന്നോണ വിഭവങ്ങൾ നിറയുന്നതിനനുസരിച് മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. കുറച്ചു നേരത്തെ കഴിച്ച വിസ്കിയുടെ ലഹരിയിൽ താളം തെറ്റിയതു പൊലെ.വിമാനത്തിൽ കയറിയപ്പോൾ മറ്റുള്ള യാത്രക്കാരുടെ മുഖഭാവം ശ്രെദ്ധിച്ചതാണ് . എല്ലാവരും വിസയുടെ കാലാവധി തീരാറായവരൊ അല്ലെങ്കിൽ അനുവധിച്ച അവധി തീരാറയായവരോ ആണ്. ഈ രണ്ടു ഗണങ്ങളിലും ഞാൻ ഉൾപെടില്ല്.എന്ടെതു ഒളിച്ചോട്ടമാണ്, ഓണത്തിൽ നിന്ന് -ഓണാഘോഷങ്ങലുടെ വീർപ്പുമുട്ടലിൽ നിന്ന്. അമ്മയുടെ നിർബന്ധമയിരുന്നു ചിങ്ങത്തിൽ നാട്ടിൽ വരണമെന്നത്.ഓണാഘോഷത്തിരക്കുകൾ തുടങ്ങുതിന് മുമ്പെ തിരിച്ചു പോകണമെന്നു കരുതിയതാണ്.അമ്മയുടെ ഒരൊറ്റ നിർബന്ധത്തിന് വഴങ്ങിയാണ് തിരുവോണനാൾ വരെ പിടിച്ചുനിന്നത് എന്നിട്ടും അമ്മയെ സങ്കടപ്പേടുത്തികൊണ്ട് തിരുവോണനാളിൽ തന്നെ ഇറ്ങ്ങേണ്ടിവന്നു.ഒരാഴ്ചക്കാലം അമ്മ ഒറ്റയ്ക്കായിരിക്കില്ല.അമ്മയുടെ സഹോദരി സഹോദരന്മാരും, മക്കളും മരുമക്കളും ലോകത്തിന്ടെ വിവിധകോണുകളിൽ നിന്നു തറവാട്ടിൽ എത്തിചേരുന്നത് ഓണക്കാലതാണ്.ഒരു വിധത്തിൽ പറഞ്ഞാൽ അമ്മയെ വിട്ടുപോരാൻ പറ്റിയ സമയം തന്നെയാണിത്.രണ്ടു മൂന്നു ദിവസമായി ഓരോരുത്തരായി എത്തികൊണ്ടിരിക്കുകയാണ്.ഓരോരുത്തരായി എത്തുന്നതിനനുസരിച്ച് വീർപ്പ്മുട്ടൽ കൂടിവരുന്നുണ്ടായിരുന്നു.അമ്മാവനും കുടുംബവും തിരുവോണനാളിൽ മാത്രമെ എത്തുകയുള്ളു എന്ന് അമ്മ നേരത്തെ തന്നേ പറഞ്ഞിരുന്നു.അവർ എത്തുന്നതിനു മുൻപേ നാട് വിടണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചതാണ്, നേരം വെളുക്കുന്നതിനു മുമ്പേ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നു.ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കരുതെന്ന് അമ്മയോട് പ്രത്യേകം പറഞ്ഞതാണ്.നേരം വെളുത്ത്കഴിഞ്ഞാൽ പിന്നെ നാട്ടുകാരുടെ ചോദ്യത്തിനുകൂടി ഉത്തരം പറയേണ്ടിവരും.വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പതിവിനുവിവരീതമായി അമ്മയുടെ കണ്ണ് നിറഞ്ഞില്ല.എല്ലാവർഷവും നാട്ടിൽ വന്ന് ലീവ് കഴിയുന്നത് വരെ അമ്മയുടെ കൂടെ നിൽക്കാറുണ്ട്.അധികമൊന്നും പുറത്തിറങ്ങാതെ കൂടുതൽ സമയവും വീട്ടിൽ തന്നെ കഴിയാറാണ് പതിവ്.അന്നൊക്കെ അമ്മയെ പിരിയുമ്പോഴുള്ള വികാരമായിരുന്നില്ല ഇന്ന്, എത്രയും പെട്ടെന്ന് നാട് വിടണമെന്ന ചിന്ത മാത്രമായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി തുടങ്ങിയതാണ് ഈ ഒളിച്ചോട്ടം. ഇന്നെനിക്ക് കുടുംബത്തിലെ ആരെക്കുറിച്ചും ഒന്നും അറിയില്ല ,അന്വേഷിക്കാറും ഇല്ല അമ്മയെകുറിച്ചൊഴികെ.മറ്റുള്ളവർ എന്നെ കുറിച്ചും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു.പത്ത് വർഷം മുമ്പ് തറവാട്ട് മുറ്റത്ത് അമ്മാവന്റെ മകളുടെ കല്യാണപന്തൽ ഒരുങ്ങുന്നതിനു ഒരാഴ്ച മുമ്പേ നാട് വിട്ടതാണ്.സ്വഭാവികമായും ഒരു നിരാശകാമുകന്റ്റെ അല്ലെങ്കിൽ ആഗ്രഹങ്ങൾ തച്ചുടക്കപെട്ട മുറചെറുക്കന്ടെ ഒളിച്ചൊട്ടം.ചിന്തകൾ കാട് കയറുമ്പോൾ എനിക്കായി വിളമ്പിയ സദ്യ വിഭവങ്ങൾ തിരിച്ചെടുക്കുന്ന എയർഹൊസ്റ്റസ് എന്തോ പറയുന്നുണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ ഫോണിലൂടെ സംസാരിക്കുമ്പോൾ തിരിച്ചു വരാൻ വേണ്ടി അമ്മ നിർബന്ധിക്കാറുണ്ടായിരുന്നു.അമ്മ എനിക്കായി കണ്ടുവെച്ച പെൺ കുട്ടികളെപറ്റി സംസരിക്കുമ്പോൾ അമ്മയെ നിരാശപ്പെടുതരുത് എന്ന് കരുതി “ഞാൻ വന്നിട്ട് ആലോചിക്കാം ....” എന്ന പതിവു പല്ലവിയാണു നൽകുക.പിന്നെ പിന്നെ കല്യാണത്തെക്കുറിചുള്ള സംസാരം കുറഞ്ഞു വന്നു.ഇപ്രാവശ്യം അമ്മ പറഞ്ഞത് കല്യാണം കഴിച്ചില്ലെങ്കിലും തിരിച്ചുപോകരുതെന്നാണു അമ്മ പറഞ്ഞത്.എനിക്കു കഴിയാനുള്ള വക അച്ചനുണ്ടാക്കിയിട്ടുണ്ടെന്ന് അമ്മ എപ്പോഴും പറയും. ശരിയാണ് , എല്ലാ ശക്തിയും സംഭരിച്ച് എല്ലാവരെയും ഫേസ് ചെയാൻ തയ്യാറയിട്ടാണ് നാട്ടിൽ പോയത്, പക്ഷെ... എയർപോർട്ടിൽ ഇറങ്ങി പരിശോധന കഴിഞ്ഞ് കർവ്വയുടെ ടാക്സി പിടിച് ദോഹയിൽ നിന്ന് ഏകദേശം ന്നൂറ് കിലോമീറ്റർ അകലെ സ്ഊദി അതിർത്തിക്കടുത്ത് അബുസാമ്രയിലെ ലേബർ കേമ്പ് ലക്ഷ്യമായി നീങ്ങുമ്പോൾ വീണ്ടും ഒന്ന് മയങ്ങി.മയക്കതിനിടയിൽ മലയാളിയായ ഡ്രെവർ എന്നെ തട്ടിവിളിച്ചു,ഫോൺ റിങ് ചെയ്തിരുന്നു എന്ന് പറഞ്ഞു.കാൾ രജിസ്റ്റരിൽ വിട്ടിലെ നമ്പർ കൂടാതെ പരിചയമില്ലാത്ത കുറെ നമ്പരുകളും ഇടവിട്ട് വന്നിരിക്കുന്നു.ഫോൺ സ്വിച് ഓഫ് ചെയ്തു ബാഗിലിട്ടു.ഇനി ഒരാഴ്ചക്കാലം ഫോണിനു വിശ്രമം. കേമ്പിൽ എത്തുമ്പോൾ ഇവിടെയും ഓണഘോഷം പൊടിപൊടിക്കുകയാണ്. റൂമിൽ കയറിചെല്ലുമ്പോൾ മദ്യലഹരിയിൽ ചിലർ പാടൂകയണ് നഷ്ടങ്ങളെക്കുറിച്ച്,നഷ്ടപെടുന്ന ആഘോഷങ്ങളെകുറിച്ച്.. |
വായിച്ചു, നന്നായിരിക്കുന്നു ഇനിയും എഴുതുക സുഹൃത്തേ ......