ചന്ദ്രകാന്തം
അതിര്‍ത്തിയില്‍ നിന്ന് മണിയോര്‍ഡറെത്തിയാല്‍ പോസ്റ്റുമാന് 'സന്തോഷം' നീട്ടി, 'എന്റെ മോന്‍' എന്ന് തൊണ്ടക്കുഴിയില്‍ നിന്നും വലിഞ്ഞുനീര്‍ന്ന് കൈകൂപ്പും കറുത്ത ചരടിലൊരൊറ്റത്താലി
പരദേശിപ്പെണ്ണിനെക്കെട്ടി കുടിപാര്‍ത്തു; ഓണമിക്കുറിയിവിടെയെന്ന നാലുവരി ഇന്‍ലന്‍ഡിനൊപ്പം 'നമ്മുടെ മോന്‍' എന്ന് തൈലം കുഴഞ്ഞ ചൂടിക്കട്ടില്‍ നെഞ്ചത്തടിച്ചത് ഒരത്തപ്പകലായിരുന്നു
വറ്റില്ലാവെള്ളത്തില്‍ തുഴയില്ലാതൊഴുകിയ നാല് ഓണങ്ങള്‍ക്കിപ്പുറം, കുഴിബോംബു തിന്ന ജീവനും കൊണ്ട് കയറിവന്ന ഒരു തിരുവോണം കുഴിഞ്ഞ കണ്ണിലെ മിന്നലിലാണ് പൊന്നുമോനേയെന്ന് തലതല്ലി കറുത്ത് പെയ്തത് |
'എന്റെ മോന്‍' എന്ന്
തൊണ്ടക്കുഴിയില്‍ നിന്നും
വലിഞ്ഞുനീര്‍ന്ന് കൈകൂപ്പും
കറുത്ത ചരടിലൊരൊറ്റത്താലി...
എന്നിട്ട്,
പരദേശിപ്പെണ്ണിനെക്കെട്ടി
കുടിപാര്‍ത്തു...അല്ലേ?
നാളുകള്‍ക്ക് ശേഷം നല്ലൊരു കവിത വായിച്ച സുഖം...അതും ഓണമായിട്ട്!!