പ്രയാണ്‍

ഒരു പൊളിഞ്ഞ പുറന്തോടാണ് ഇനി ബാക്കിയുള്ളത് അലങ്കാരങ്ങള്‍ അഴിച്ചുവാങ്ങിയ ആരവങ്ങള്‍ അന്യം നിന്ന അടിക്കുറിപ്പുകള്‍ വെട്ടിമാറ്റപ്പെട്ട കൈകാലുകള്‍ കൊഴിഞ്ഞുപോയ കിരീടം വെക്കാനൊരു തല മാത്രമുള്ള വെറുമൊരു പൊളിഞ്ഞ പുറന്തോട്
എന്നിട്ടും പതുക്കെ ഇഴഞ്ഞുനീങ്ങി എത്തിയിരിക്കുന്നു ആര്‍ക്കോവേണ്ടി....
അങ്ങാടിയിലെ ആട്ടക്കലാശങ്ങളില്‍ ആഘോഷക്കമ്മിറ്റിയുടെ അട്ടഹാസങ്ങളില്‍ അഴുകിത്തുടങ്ങിയ പൂക്കൂമ്പാരങ്ങളില്‍ തീപൂട്ടാത്ത അടുക്കളപ്പാത്രങ്ങളില്‍ അളന്നു നിറയുന്ന സദ്യവട്ടങ്ങളില്‍ ചാനലുകളില്‍ പത്രത്താളുകളില്‍ ചൂണ്ടിക്കാട്ടി നാം സമാധാനിക്കുന്നു ഇതാ വീണ്ടും നമ്മുടെ പൊന്നോണം............. |
Post a Comment