ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
3പ്രതികരണം:
  • Blogger ഇ.എ.സജിം തട്ടത്തുമല

    നന്നായിട്ടുണ്ട്‌

     
  • Blogger വെള്ളെഴുത്ത്

    ഇത്തിരീശ്ശെ സ്വയം ചാവണം
    ഇത്തിരീശ്ശെ സ്വയം പോറ്റാന്‍ ..
    എന്ന് കെ ജി എസും

     
  • Blogger പാവത്താൻ

    സ്നേഹപൂര്‍വ്വം നെഞ്ചിലേറ്റുവാങ്ങി,തുടകളിലൂടെതഴുകിയിറക്കി
    മെല്ലെത്തട്ടിയുയര്‍ത്തി,പിന്നെ ആഞ്ഞടിച്ചകറ്റി..
    ഗോള്‍ വലയിലോ? പുറത്തോ? അതോ ഗോളിയുടെ കൈകളിലോ?
    ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ അതു നോക്കാന്‍ ഞാന്‍ മറന്നു പോയി...

     

Post a Comment

ഓണപ്പതിപ്പ്>>
 
സെല്‍ഫ് ഗോള്‍
Saturday, August 29, 2009


ടി.പി.വിനോദ്




സാഹിത്യത്തില്‍
ആത്മദൃക്‌‌സാക്ഷി വിവരണം എന്നൊരേര്‍പ്പാട്
നിലവിലുണ്ടോ സാര്‍ ?

ഇല്ലെങ്കിലിതാ നടപ്പിലാക്കുന്നു,
വിട്ടുപോകാതെ കേട്ടുനില്‍ക്ക്.

ആകാശത്തുനിന്ന് പൊട്ടിവീണോ
പാതാളത്തുനിന്ന് പൊന്തിവന്നോ
പെട്ടെന്നുകാണായൊരു ഞാന്‍
തെളിഞ്ഞുവന്നൊരവസരത്തെ
തിടുക്കത്തില്‍ ഏറ്റെടുക്കുന്നു.

തടുക്കാന്‍ തുനിയുന്ന
മൂന്നുനാലു ഞാനിനെ വെട്ടിയൊഴിഞ്ഞ്
ഗ്യാലറിയിലിരമ്പുന്ന ഞാനുകളെ
ഉദ്വേഗത്തില്‍ എരിപൊരിയാക്കി
ഞാന്‍ എന്നിലൂടെയിതാ
മുന്നേറിക്കൊണ്ടിരിക്കുന്നു.

സാഹിത്യത്തില്‍
സെല്‍ഫ് ഗോളുകള്‍ ഇല്ലെന്ന്
കമേഴ്‌സ്യല്‍ ബ്രേക്കാവരുത് സാര്‍,

മൂളക്കത്തോടെ പറന്ന്
ഇടിച്ചു ഞാന്‍ കയറുമ്പോള്‍
കുലുങ്ങിയുലയാന്‍,
ത്രസിച്ചു തിരയടിക്കാന്‍,
ഞാനെന്ന വലയെന്നെ
കാത്തുകാത്തിരിക്കുന്നു.


 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009