ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
12പ്രതികരണം:
  • Blogger മനോജ് ജോസഫ്

    Very Good...Keep writing

     
  • Blogger ബിന്ദു കെ പി

    അതെ, ഓർമ്മകളൊന്നും മാഞ്ഞുപോകുന്നില്ല....
    നല്ല വരികൾ..ഇഷ്ടമായി

     
  • Blogger Anil cheleri kumaran

    ഉന്നത നിലവാരം പുലർത്തിയിരിക്കുന്നു..
    അഭിനന്ദനങ്ങൾ>!

     
  • Blogger സുനില്‍ ‍‍‍പെരുമ്പാവൂര്‍

    വാടിയ
    വെയിലുകള്‍ക്കിപ്പുറം
    ഓര്‍മ്മകള്‍ മിന്നി
    ഒന്നും മാഞ്ഞുപോകുന്നില്ല
    മായാതിരിക്കട്ടെ .. അവയല്ലേ ജീവിതത്തിന്റെ ചൂടും , ചൂരും

    നല്ലൊരു പാല്‍ പായസം കുടിച്ച പോലുണ്ട് ..
    ഈ കവിത ..മധുരം തുളുമ്പുന്ന കവിത ..
    ലളിതമായ രീതി .. നല്ല വരികള്‍ ..

    അഭിനന്ദനങ്ങള്‍ ....

     
  • Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

    നല്ല വരികള്‍,കുട്ടിക്കാലത്തിലേക്ക്തിരിച്ചുപോകുന്നതുപോലെതോന്നുന്നു

     
  • Blogger ഒരു നുറുങ്ങ്

    നന്നായിട്ടുണ്ട്,ഓര്‍മപുതുക്കല്‍!
    ഒരു ബാല്യം തൂശനില്‍നിരത്തിയതിനു നന്ദി!
    പങ്കജ് ഉദാസിന്‍റെയാ വല്ലാത്ത ചില വരികളോര്‍ത്ത്പോയി
    “യെ ദൌലത് ഭി ലേലൊ..
    യെ ശെഹ്റത് ഭി....വൊ കാഗസ് കി കശ്തി....”

    പ്രിയ കവീ,
    എന്‍റേതു മാത്രമായിരുന്ന ആ വെള്ളക്കവണ്ടി,വള്ളിനിക്കര്‍
    അങ്ങിനെയൊരുപാടൊരുപാട്.....ഒപ്പം ആ കുറുഞിയും!

    ഒന്നും മാഞ്ഞുപോകുന്നില്ല ചങ്ങാതീ...

     
  • Blogger Unknown

    Super ...running out of words to appreciate about the beauty of words!!! awesome in all angles...:)

     
  • Blogger Kaithamullu

    ഒന്നും മാഞ്ഞു പോകുന്നില്ലാ.......

     
  • Anonymous Anonymous

  • Anonymous Anonymous

  • Blogger കുസുമം ആര്‍ പുന്നപ്ര

    ഉമ്മറത്തെ
    ചാരു കസേര,
    പാടവക്കില്‍ കണ്ണും നട്ട്
    തലമുറകള്‍ക്ക്
    സ്നേഹം ചുരത്തി.


    ചേര്‍ത്തു പിടിച്ചപ്പോള്‍
    നെറ്റിയില്‍ വീണ
    തുള്ളികള്‍ പറഞ്ഞു,
    വരാന്‍ നീ മാത്രം!


    കാലിലുരുമ്മിയ
    കുറിഞ്ഞിയുടെ കണ്ണില്‍
    ഒരു വര്‍ഷത്തെ
    തിരയിളക്കം.


    വാടിയ
    വെയിലുകള്‍ക്കിപ്പുറം
    ഓര്‍മ്മകള്‍ മിന്നി
    ഒന്നും മാഞ്ഞുപോകുന്നില്ല



    kollam valare nannayirikkunnu

     
  • Blogger Aarsha Abhilash

    ഒരുപാടോണങ്ങള്‍ കഴിഞ്ഞാലും മറക്കാതെ ആ നല്ലോര്‍മ്മകള്‍.. എത്ര ക്ലീഷേ ആണെന്നൊക്കെ പറഞ്ഞാലും മലയാളിക്ക് ഓണമെന്നാല്‍ ഒരു നുള്ളു നൊസ്റ്റാള്‍ജിയ തന്നെയാണ്. എനിക്കും ! നന്ദി ഈ നല്ല വരികള്‍ക്ക് :)

     

Post a Comment

ഓണപ്പതിപ്പ്>>
 
ഒന്നും മാഞ്ഞുപോകുന്നില്ല
Saturday, August 29, 2009
സി.പി.ദിനേശ്



അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.

മുറ്റത്തെ ഓണത്തപ്പന്‍
നന്മയുടെ പൊന്‍വെയിലില്‍
കുളിച്ചു നിന്നു;
നനുത്ത സ്മൃതികള്‍
വര്‍ണ്ണപ്പൂക്കളായി ചുറ്റിലും.

ഊഞ്ഞാലിന്റെ ആയത്തില്‍
ചേച്ചിയുടെ ലാളനം
ആടിത്തിമര്‍ത്തപ്പോള്‍,
തൊട്ടത് മാരിവില്ലായിരുന്നു!

ഒരു ജന്മത്തെ
സമൃദ്ധി വിളമ്പി
തൂശ്ശനില
തൊടിയിലുറങ്ങി;
മനസ്സു നിറഞ്ഞ് അമ്മയും.

ഉള്ളില്‍
നിറഞ്ഞുപറന്ന പൂത്തുമ്പികള്‍
ഇടവഴിയിലിറങ്ങി

ഒറ്റക്ക് ഒരു യാത്ര ,
തറവാടിന്റെ മരവിപ്പിലും
ഉറവ വറ്റാത്ത സ്നേഹത്തിലേക്ക്,
അമ്മമ്മയിലേക്ക്.

കയ്യില്‍
കടപ്പാടിന്റെ
കാഴ്ച്ചവസ്തുക്കള്‍ ഞെരിഞ്ഞു;
തന്റേതായി
ഈ ഹൃദയം മാത്രം!

വഴിയിടങ്ങളില്‍
തുള്ളിയുറയുന്ന തുമ്പി;
വഴിയോരങ്ങളില്‍
പൂവറ്റ തുമ്പയും,തെച്ചിയും!

പെണ്ണിലും ആണിലും
നിറഞ്ഞ സന്തോഷം
ഓണക്കളികളില്‍ പരന്നു;
തളിര്‍വെറ്റിലയില്‍
ഗതകാലങ്ങള്‍ ചേര്‍ത്ത്
ചുളുങ്ങിയ മുഖങ്ങള്‍
ചുവപ്പിച്ചു.

ഒറ്റത്തടിപ്പാലത്തില്‍
പാദങ്ങള്‍ തൊട്ടപ്പോള്‍
തോട്ടിലെ പരലുകള്‍
കണ്‍മിഴിച്ചു;
ഒരൊണം കൂടി!

മയക്കത്തിലും
കൊയ്ത പാടങ്ങള്‍
കൊറ്റികള്‍ക്ക് സദ്യയൊരുക്കി
നിവര്‍ന്നു കിടന്നു.

ഉമ്മറത്തെ
ചാരു കസേര,
പാടവക്കില്‍ കണ്ണും നട്ട്
തലമുറകള്‍ക്ക്
സ്നേഹം ചുരത്തി.

ചേര്‍ത്തു പിടിച്ചപ്പോള്‍
നെറ്റിയില്‍ വീണ
തുള്ളികള്‍ പറഞ്ഞു,
വരാന്‍ നീ മാത്രം!

കാലിലുരുമ്മിയ
കുറിഞ്ഞിയുടെ കണ്ണില്‍
ഒരു വര്‍ഷത്തെ
തിരയിളക്കം.

വാടിയ
വെയിലുകള്‍ക്കിപ്പുറം
ഓര്‍മ്മകള്‍ മിന്നി
ഒന്നും മാഞ്ഞുപോകുന്നില്ല


 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009