പി.കെ പാറക്കടവ്

വാതിലില്‍ തുരുതുരാ മുട്ട്.... ബൂട്ടുകളുടെ ആരവം.... ചെന്നായ്ക്കളെപ്പോലെ അവരൊന്നായ് ഓടിയടുത്തു... കയ്യില്‍ കൂര്‍ത്ത ആയുധങ്ങള്‍.... അയാള്‍ ഒരുനിമിഷം അവരുടെ മുഖത്തേയ്ക്ക് നോക്കി.... ആര്‍ക്കും കണ്ണുകളില്ല.... പകരം രണ്ടു വലിയ കുഴികള്‍ .... കണ്ണുകളില്ലാത്ത ഇവരെങ്ങിനെയാണ് ഇത്രയും കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയത്.... സംശയം ചോദ്യമായി പുറത്തുവരുമ്പോഴേക്കും ആരൊക്കെയോ അയാളെ ബലമായി പിടിച്ചിരുന്നു.... പിന്നെ അയാളുടെ രണ്ടു കണ്ണുകളും അവര്‍ ചൂഴ്ന്നെടുത്തു.... സംത്രിപ്തരായി അവര്‍ തിരിച്ചു പോകുമ്പോള്‍ ഒരു പൊട്ടിച്ചിരി.... അയാളോതി:..."എന്റെ ഉള്ളു മുഴുവന്‍ തുരന്നു നോക്കുക.. ഉള്ളിലെവിടെയോ എല്ലാം കാണുന്ന ഒരു കണ്ണുണ്ട്....
അത് കൂടി എടുത്തു കൊള്‍ക..."
|
Post a Comment