ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
7പ്രതികരണം:
  • Blogger സഞ്ചാരി @ സഞ്ചാരി

    അതിമനോഹരമായിട്ടുണ്ട്‌ ഈ ബ്ലോഗോണസദ്യ.... ഇതിന്റെ സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ഒരുപാട്‌ നന്ദിയോടെ നേരുന്നു...

     
  • Blogger വികടശിരോമണി

    വാഹ്!കമറുദ്ദീനേ,ഇതിനൊരു സബാഷ് പറയാതെ പോകാനാവുന്നില്ല.

     
  • Blogger ശ്രദ്ധേയന്‍ | shradheyan

    അത് തന്നെ സ്വീകരണം...

     
  • Blogger സുനില്‍ ‍‍‍പെരുമ്പാവൂര്‍

    വളരെ വളരെ ഇഷ്ടപ്പെട്ടു ..

     
  • Blogger മുഫാദ്‌/\mufad

    ഏറെയുണ്ട് തിരക്കാന്‍
    ഇനിയും വിശേഷങ്ങള്‍
    നാളേക്ക്‌ നീ മരിച്ചില്ലെങ്കില്‍
    അപ്പോഴാകാം ബാക്കി

    തീരുന്നില്ല പ്രവാസിയുടെ വിശേഷങ്ങള്‍.
    വളരെ നന്നായി...

     
  • Anonymous രാംമോഹന്‍

    എല്ലാ തായോളികളുടേയും ഈമെയില്‍ ഐഡിയില്‍ ഇതയച്ചുകൊട്.

     
  • Blogger കോട്ടയ്കന്‍

    എന്തിനീ പ്രവാസിയുടെ ചൊറി കുത്തി നോവിച്ചു കാശാ ക്കുന്നു കമറൂ.!!.

     

Post a Comment

ഓണപ്പതിപ്പ്>>
 
പെരുന്നാളിനു മുന്‍പ് തിരിച്ചു പോകുമല്ലോ?
Tuesday, September 1, 2009
കമറുദ്ദീന്‍ ആമയം









എന്തുണ്ട് വിശേഷ്ങ്ങള്‍
വന്നെന്ന്‌ കേട്ടു
അവിടം സുഖമെന്ന്‌ ചോദിക്കുന്നില്ല

വളര്‍ന്നല്ലൊ കഷണ്ടി
മൂക്കിലെ മുടി വെളുത്തല്ലോ
നഖം പോലെ കാണുന്നത്‌
പാണ്ടിന്റെ തുടക്കമാണല്ലോ

കറുത്തു തടിച്ചല്ലോ
കൊളസ്ട്രോളുണ്ടല്ലേ
വട്ടത്തില്‍ കാണുന്നത്‌
വ്രണത്തിനുള്ള പുറപ്പാടാണല്ലോ
എത്ര ശ്രദ്ധിച്ചാലും
മുറിച്ചു മാടറ്റേണ്ടിവരും അവയവം

ജോലിയിപ്പെഴും
പഴയ കമ്പനിയില്‍ തന്നെയല്ലേ
കൂടിയില്ലല്ലൊ ശമ്പളം

കുട്ടികള്‍ക്ക് സുഖമില്ലെന്ന് കേട്ടു
ഭേദമാകുന്ന വല്ലതുമാണോ
വല്യുമ്മ ജീവിച്ചിരിപ്പില്ലല്ലോ
ഉപ്പാക്കസുഖം കൂടുതലാണല്ലേ
കാണാറില്ല ഉമ്മയെ
കുറച്ചായ് ആശുപത്രിയില്‍
എന്തു പറ്റി.

വീടുവില്‍ക്കുന്നുണ്ടോ
വാഹനം വാടകക്കെടുത്തതാണോ
കരിഞ്ഞു പോകാന്‍ പാകത്തില്‍
പാടത്തിക്കുറി വിതച്ചിട്ടുണ്ടോ.

എന്റെ അയല്‍ക്കാരന്‍
നസ്സീറിനെ കാണാറുണ്ടോ
അവനിപ്പൊഴും അറബിയുടെ
അടുക്കളപ്പണി തന്നെയല്ലേ
അവന്റെ ഭാര്യയെ കുറിച്ച്
കേട്ടിരിക്കുമല്ലോ.

ഈവിധം എണ്ണയ്ക്ക്
വിലകെട്ടുപോയാല്‍
അറബികള്‍ പിച്ച തെണ്ടുമല്ലോ
അമേരിക്ക ഇറാനെ തല്ലിയാല്‍
ദിശമാറി വല്ല ബോംബോ മിസൈലോ
പതിക്കുമോ
ഇറച്ചിയില്‍ മണ്ണു പുരളുമോ

ഏറെയുണ്ട് തിരക്കാന്‍
ഇനിയും വിശേഷങ്ങള്‍
നാളേക്ക്‌ നീ മരിച്ചില്ലെങ്കില്‍
അപ്പോഴാകാം ബാക്കി

നിന്റെപ്രാര്‍ത്ഥനകളില്‍
എന്നെ ഉള്‍പ്പെടുത്താന്‍
ചങ്ങാതീ മറന്നു പോകല്ലേ.



 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009